
തൃശൂർ: ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി ഡോ.എം.കെ.ലിൻസൺ മെമ്മോറിയൽ പ്രശ്‌നോത്തരി മത്സരം നടത്തി. അഭിനവ് ജുബിൻ ( എസ്.എൻ.ജി.എച്ച്.എസ് കാരമുക്ക് ) ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം നൃദേവ് മനോജും (കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ്) മൂന്നാം സ്ഥാനം കെ.ഗൗരിനന്ദയും (സേക്രഡ് ഹാർട്ട് സി.ജി.എച്ച്.എസ്.എസ്) നേടി. 5000, 3000, 2000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകി. ഡോ.പി.കെ.നേത്രദാസ്, ഡോ.വിജയ് നാഥ്, ഡോ.അർജുൻ എന്നിവർ പ്രശ്‌നോത്തരി നയിച്ചു. ഡോ.പി.ഗോപിദാസ്, ഡോ.ലിൻസൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ഹനിനി എം.രാജ്, ഡോ.രജിത ആർ.വാരിയർ, ജോജി എന്നിവർ സംസാരിച്ചു. ആരോഗ്യം, ഔഷധ സസ്യങ്ങൾ, പൊതുവിജ്ഞാനം എന്നിവ സംബന്ധിച്ചായിരുന്നു പ്രശ്‌നോത്തരി.