ചേലക്കര: നവീകരണസഹസ്രകലശംനടക്കുന്ന എലിയപ്പറ്റഅന്തിമഹാകാളൻ കാവിൽ ഇന്ന് രാവിലെ ബിംബ പ്രതിഷ്ഠ നടക്കും. തന്ത്രി പുലിയന്നൂർ കൃ ഷ്ണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിക്കും. തുടർന്ന് അന്നദാനം, വൈകിട്ട് മോഹിനിയാട്ടം, തിരുവാതിരക്കളി എന്നിവയും നടക്കും. ഇന്നലെ രാവിലെ ബിംബശുദ്ധി, ശയ്യയിലേക്ക് എഴുന്നള്ളിക്കൽ തുടങ്ങിയ ചടങ്ങുകളും അന്നദാനവും വൈകിട്ട് ഭക്തി പ്രഭാഷണം, തിരുവാതിരക്കളി എന്നിവയും നടന്നു. ചടങ്ങുകൾ 25നു സമാപിക്കും.