
തൃശൂർ: പുതിയ ഭൂമിയും ആകാശവും തീർക്കാൻ കുഞ്ഞുങ്ങൾക്ക് കഴിയണമെന്ന് സാഹിത്യ അക്കാഡമി മുൻ പ്രസിഡന്റ് വൈശാഖൻ. സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള കലാസാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളിലാണ് സമൂഹം പ്രതീക്ഷ വെച്ചുപുലർത്തുന്നത്. എന്നാൽ കുഞ്ഞുങ്ങളെ തേടിപ്പിടിച്ചു കൊല്ലുന്ന യുദ്ധം നമ്മുടെ മുന്നിലുണ്ട്. ടി.വി.മദനമോഹനൻ അദ്ധ്യക്ഷനായി. ജില്ലയിലെ വിദ്യാരംഗം കലസാഹിത്യവേദിയുടെയും വിവിധ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ക്യാമ്പ് ഡയറക്ടർ വർഗീസാന്റണി, എൻ.രാജൻ, ഡോ.ബിലു.സി.നാരായണൻ, എം.ലാൽ, ആർട്ടിസ്റ്റ് കെ.ജി.ബാബു, കുട്ടി എടക്കഴിയൂർ, പ്രിയ ഷിബു, എം.കൃഷ്ണദാസ്, സോബിൻ മഴവീട് തുടങ്ങിയവർ നേതൃത്വം നൽകി. ഇന്ന് രാമവർമ്മപുരത്തുള്ള വിജ്ഞാൻ സാഗറിലാണ് ക്യാമ്പ്. ഉച്ചയ്ക്ക് രണ്ടിന് സമാപനസമ്മേളനം അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും.