
തൃശൂർ: ചേലക്കോട്ടുകര മാർ അപ്രേം പള്ളി ഇടവകയിലെ തിരുനാൾ ആഘോഷങ്ങൾക്ക് കൊടിയേറി. വികാരി ഫാ.സി.ഡി.പോളി തിരുനാൾ കൊടിയേറ്റം നിർവഹിച്ചു. ഇടവക സഹവികാരി ഡീക്കൻ ഫ്രഡി ഡോൺ, കൈക്കാരൻ വിൽസൺ തറയിൽ, കേന്ദ്ര ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ രാജൻ ജോസ് മണ്ണുത്തി, തിരുനാൾ കൺവീനർ ലിയോൺസ് പുത്തോക്കാരൻ, പാരിഷ് കൗൺസിൽ അംഗങ്ങളായ അബി തട്ടിൽ, റോഷൻ പൂവത്തിങ്കൽ, പോൾ തലോക്കാരൻ, ജിമ്മി തറയിൽ, ഷിജോ എറുങ്കാരൻ എന്നിവർ സന്നിഹിതരായി. 26, 27, 28 തിയതികളിലാണ് തിരുനാൾ.