ulsavam

കൊടുങ്ങല്ലൂർ : എറിയാട് ശ്രീ ചുടല ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവാഘോഷം 23, 24, 25 തിയതികളിൽ നടക്കും. ഒന്നാം ദിനം മഹാഗണപതിഹവനം, കലശാഭിഷേകം, രണ്ടാം ദിവസം ഉച്ചയ്ക്ക് 3 മുതൽ ചാത്തന്റെ രൂപക്കളവും പാട്ടും, വൈകിട്ട് ഏഴിന് നാഗയക്ഷിയമ്മയ്ക്ക് സർപ്പക്കളവും പാട്ടും, രാത്രി പത്തിന് ഹനുമാൻ സ്വാമിയുടെ രൂപക്കളവും പാട്ടും. മൂന്നാം ദിവസം രാവിലെ എട്ടിന് സുബ്രഹ്മണ്യഭജന, പറയെടുപ്പ്, ദേവി ദർശനത്തിൽ വരുന്നതാണ്. വൈകിട്ട് മൂന്നിന് പകൽപ്പൂരം, ദീപാരാധന, അത്താഴപൂജ, രാത്രി എട്ടിന് തായമ്പക, 12 ന് ശ്രീ ചുടലഭദ്രകാളിക്ക് രൂപക്കളവും പാട്ടും, ഗുരുതി ദർപ്പണം, എഴുന്നള്ളിപ്പ്, മംഗളകർമ്മം എന്നിവയുണ്ടാകും.