
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ തിരക്ക്. മകരമാസത്തിലെ ആദ്യ ഞായറാഴ്ച 178 വിവാഹങ്ങൾ നടന്നു. 579 കുട്ടികൾക്കുള്ള ചോറൂൺ വഴിപാടും നടന്നു. ക്ഷേത്രദർശനത്തിനും ഭക്തജന തിരക്ക് അനുഭവപ്പെട്ടു. അഞ്ച് പേർക്ക് ദർശനം നടത്താൻ സാധിക്കുന്ന 4,500 രൂപയുടെ നെയ് വിളക്ക് 86 പേരും ഒരാൾക്ക് ദർശനം നടത്താൻ സാധിക്കുന്ന 1,000 രൂപയുടെ നെയ് വിളക്ക് 1,574 പേരും ശീട്ടാക്കി. ഈ ഇനത്തിൽ 19.6 ലക്ഷം ലഭിച്ചു. 4.7 ലക്ഷത്തിന്റെ 2,573 ലിറ്റർ പാൽപ്പായസവും രണ്ട് ലക്ഷം രൂപയുടെ നെയ് പായസവും ശീട്ടാക്കി. തുലാഭാരത്തിലൂടെ 17.9 ലക്ഷം ലഭിച്ചു. ആകെ 64.2 ലക്ഷം രൂപയുടെ വഴിപാട് നടന്നു.