eyyani-temple
നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന കൂട്ടിയെഴുന്നള്ളിപ്പ്.

തൃപ്രയാർ : നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്ര മഹോത്സവം ആഘോഷിച്ചു. രാവിലെ ഗണപതി ഹോമം, നവകം, പഞ്ചഗവ്യം, ശീവേലി എന്നിവയുണ്ടായി. ഉച്ചതിരിഞ്ഞ് നടന്ന കാഴ്ചശീവേലിയിൽ അഞ്ച് ആനകൾ അണിനിരന്നു. ഗുരുവായൂർ ഇന്ദ്രസെൻ ഭഗവതിയുടെ തിടമ്പേറ്റി. വൈക്കം ചന്ദ്രൻമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം, തുടർന്ന് പാണ്ടിമേളം അകമ്പടിയായി. വൈകിട്ട് ദീപാരാധന, വർണമഴ, രാത്രി പള്ളിവേട്ട എന്നിവയുണ്ടായി. ക്ഷേത്രക്കമ്മിറ്റി പ്രസിഡന്റ് ഇ.കെ. സുരേഷ്, സെക്രട്ടറി ഇ.എസ്. സുരേഷ് ബാബു, ട്രഷറർ ഇ.എൻ.ടി സ്‌നിതീഷ്, എൻ. പ്രദീപ്കുമാർ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.