1

വടക്കാഞ്ചേരി : മികച്ച ശുചിത്വ പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും പുരസ്‌കാരങ്ങൾ ലഭിച്ച വടക്കാഞ്ചേരി നഗരസഭയിൽ മാലിന്യം കുമിഞ്ഞു കൂടുന്നു. നിരോധിത പ്ലാസ്റ്റിക് കവറുകളും ഭക്ഷണങ്ങളുടെ അവശിഷ്ടങ്ങളുമാണ് കൊണ്ടുവന്ന് തള്ളുന്നത്. വടക്കാഞ്ചേരി നഗരസഭയുടെ ഹൃദയഭാഗത്താണ് കൂമ്പാരമായി മാലിന്യം കിടക്കുന്നത്. വടക്കാഞ്ചേരി നഗരസഭയിൽ പ്ലാസ്റ്റിക് കവറുകൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ നിരോധിത പ്ലാസ്റ്റിക് കവറുകളാണ് നിക്ഷേപിക്കുന്നത്. ഇതിന് തൊട്ടടുത്തായി ഹോട്ടലുകളും തട്ടുകടകളും ധാരാളം പ്രവർത്തിക്കുന്നുണ്ട്. മാറാരോഗങ്ങൾ പടർന്നു പിടിക്കാൻ മാലിന്യ നിക്ഷേപം കാരണമാകുമെന്ന് നാട്ടുകാർ ആരോപിച്ചു. നഗരസഭ ഉചിതമായ നടപടി എടുക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.