aaaa
കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ 104-ാം വാർഷികാഘോഷവും കെ. ബീന ടീച്ചർക്കുള്ള യാത്രഅയപ്പ് സമ്മേളനവും ചലച്ചിത്ര താരം വിനീത് വിശ്വം ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: കാരമുക്ക് ശ്രീനാരായണ ഗുപ്തസമാജം ഹയർ സെക്കൻഡറി സ്‌കൂളിലെ 104-ാം വാർഷികാഘോഷവും കെ. ബീന ടീച്ചർക്കുള്ള യാത്രഅയപ്പ് സമ്മേളനവും ചലച്ചിത്ര താരം വിനീത് വിശ്വം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷൈൻവാസ് അദ്ധ്യക്ഷനായി. സംസ്ഥാന, ദേശീയ തലത്തിൽ മെഡലുകൾ നേടിയ സ്‌കൂളിലെ കുട്ടിപ്രതിഭകളെ ആദരിക്കലും അനുമോദന സന്ദേശവും മണലൂർ പഞ്ചായത്ത് പ്രസിഡന്റ് സൈമൺ തെക്കത്ത് നിർവഹിച്ചു. സമാജം സ്‌കൂൾ മാനേജർ പി.എ. ജയപ്രകാശ്, ശ്രീനാരായണ ഗുപ്ത സമാജം പ്രസിഡന്റ് ടി.വി. സുഗതൻ, ജനറൽ സെക്രട്ടറി സുധാകരൻ മണ്ടത്ര, ട്രഷറർ സുരേഷ് ബാബു വന്നേരി, പഞ്ചായത്ത് അംഗം ധർമ്മൻ പറത്താട്ടിൽ, ബിന്ദു സതീഷ്, പി.ടി.എ വൈസ് പ്രസിഡന്റ് ധനേഷ് മഠത്തിപ്പറമ്പിൽ, മാതൃസംഘം പ്രസിഡന്റ് ടോളി വിനീഷ്, സ്റ്റാഫ് സെക്രട്ടറി പി.ഡി. ഷാജി, പ്രോഗ്രാം കൺവീനർ സൗമ്യ ദേവസി, സ്‌കൂൾ ചെയർമാൻ മാസ്റ്റർ കെ.ആർ. ആദിത്യൻ എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപിക കെ.ബീന ടീച്ചർക്ക് മാനേജ്‌മെന്റ്, പി.ടി.എ, അദ്ധ്യാപക, അനദ്ധ്യാപകരുടെ ഫലകങ്ങൾ സമ്മാനിച്ചു. 2023 -24 അദ്ധ്യയന വർഷത്തിൽ സ്‌കൂൾ കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള പ്രദർശനവും ഉണ്ടായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ പ്രീത പി. രവീന്ദ്രൻ സ്വാഗതവും പ്രധാനദ്ധ്യാപിക ജയന്തി എൻ. മേനോൻ നന്ദിയും പറഞ്ഞു.