rajan-

ഇരിങ്ങാലക്കുട : തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ കോൺഗ്രസും ബി.ജെ.പിയും മത്സരിക്കുന്നത് രണ്ടാം സ്ഥാനത്തിനു വേണ്ടിയാണെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നി അഭിമാനകരമായ വിജയം നേടും. പ്രധാനമന്ത്രി എത്ര കല്യാണം കൂടിയാലും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചു പോകാമെന്നല്ലാതെ പ്രത്യേകിച്ച് മറ്റൊന്നും മോഹിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മതേതരതത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇരിങ്ങാലക്കുടയിൽ എ.ഐ.എസ്.എഫ്-എ.ഐ.വൈ.എഫ് നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി അഡ്വ. കെ.കെ. സമദ് മുഖ്യപ്രഭാഷണം നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി പി. മണി അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ്, സി.പി.ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം അനിത രാധാകൃഷ്ണൻ, മണ്ഡലം അസി. സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്, എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി കെ.എ. അഖിലേഷ്, പ്രസിഡന്റ് അർജുൻ മുരളീധരൻ എന്നിവർ പ്രസംഗിച്ചു.