meeting
ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ 'സ്‌നേഹമധുരം' സനീഷ്‌കുമാര്‍ ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി:ചവളക്കാരൻ സമുദായത്തെ ഒ.ഇ.സി ലിസ്റ്റിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നു സനീഷ്‌കുമാർ ജോസഫ് എം.എൽ.എ. ശ്രീരാമ വിലാസം ചവളർ സൊസൈറ്റി പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി കൊരട്ടിപാലപ്പിള്ളിയിൽ ഒരുക്കിയ 'സ്‌നേഹമധുരം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്ലാറ്റിനം ജൂബിലി സ്മരണിക പ്രകാശനവും എം.എൽ.എ നിർവഹിച്ചു. മുതിർന്ന അംഗങ്ങളെ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അശോകൻ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന വർക്കിങ് പ്രസിഡന്റ് കെ.വി. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റുമാരായ എൻ.കെ അശോകൻ, പ്രഭാകരൻ മാച്ചാമ്പിള്ളി, എം.കെ. രാജീവ്, ബൈജു കെ. മാധവൻ, സംസ്ഥാന ട്രഷറർ എം. വിഗോപി കെ.കെ. മോഹനൻ, പി.കെ. അനിൽ, സിന്ധു രമേഷ്,പി.കെ. രാമൻ, സരള സുരേഷ്,പി.കെ. കൃഷ്ണൻ, കെ.എസ്.ഗിരീഷ്, കെ.എ.ഷൈലജൻ, കെ.എൻബോസ്, കെ.കെ ഷാജു, കെ.വിഗോപി, പി.ആർ.സുരേന്ദ്രൻ, യൂണിയൻ സെക്രട്ടറി എ വി.ബിനോജ് എന്നിവർ പ്രസംഗിച്ചു.