തൃശൂർ: ജിംഖാന ഫുട്‌ബാൾ ക്ലബ്ബിന്റെ 11-ാം ഏഷ്യൻ വെറ്ററൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ പ്രമുഖ പ്രാദേശിക ടീമുകൾക്കും അവസരം നൽകുമെന്ന് സംഘാടകർ അറിയിച്ചു. ഫെബ്രുവരി ആറ് മുതൽ 11 വരെ തൃശൂർ കോർപറേഷൻ ഫ്‌ളഡ് ലിറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. 45 വയസിനു മുകളിൽ പ്രായമുള്ള ഫുട്‌ബാൾ താരങ്ങളാണ് കഴിഞ്ഞ 10 വർഷമായി നടന്നുവരുന്ന ടൂർണമെന്റിൽ പങ്കെടുക്കുന്നത്. വിദേശ ടീമുകൾ ഉൾപ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാന ടീമുകളും പങ്കെടുക്കുന്നുണ്ട്. പ്രാദേശിക ടീമുകൾക്ക് പ്രസിദ്ധ താരങ്ങളോടൊപ്പം മത്സരിക്കാനായി 9446996408 എന്ന നമ്പരിൽ ബന്ധപ്പെടണം.