തൃശൂർ: നവീകരിച്ച തൃശൂർ ടൗൺഹാളിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ ഒമ്പതിന് പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനാകും. റവന്യൂ മന്ത്രി കെ. രാജൻ മുഖ്യാതിഥിയാകും. 1938ൽ നിർമ്മിച്ച കെട്ടിടം മൂന്നു കോടി രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് നവീകരിച്ചത്. കോർപറേഷൻ മേയർ എം.കെ. വർഗീസ്, ടി.എൻ. പ്രതാപൻ എം.പി, സബ് കളക്ടർ മുഹമ്മദ് ഷഫീഖ്, കൗൺസിലർ റെജി ജോയ്, പൊതുമരാമത്ത് മദ്ധ്യമേഖലാ കെട്ടിട വിഭാഗം സൂപ്രണ്ടിംഗ് എൻജിനിയർ വി.കെ. ശ്രീമാല, എക്‌സിക്യൂട്ടിവ് എൻജിനിയർ പി.വി. ബിജി, പബ്ലിക് ലൈബ്രറി സെക്രട്ടറി ജോൺ സിറിയക് തുടങ്ങിയവർ പങ്കെടുക്കും.