തൃശൂർ: പങ്കാളിത്തപെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കണമെന്ന് ആൾ കേരള സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം. സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ അംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കായികമേളയിലെ വിജയികളെ പി. ബാലചന്ദ്രൻ എം.എൽ.എ അനുരമോദിച്ചു. യാത്ര അയപ്പ് സമ്മേളനം വി.ആർ. സുനിൽകുമാർ എം.എൽ.എയും പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.കെ. മാത്യുവും ഉദ്ഘാടനം ചെയ്തു. സി.ജെ. ജിജു, ഇന്ദുമതി, കെ.എസ്. ഭരത് രാജ്, സി.കെ. ബിന്ദുമോൾ, എം.പി. അനിൽകുമാർ, സി.വി. സ്വപ്ന , ഒ.ആർ. ബിന്ദു, ഓസ്റ്റിൻ പോൾ, വിനേഷ് ജോയ്‌സ്, എം.കെ. അരുൺ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: സി.വി. സ്വപ്ന (പ്രസിഡന്റ് ) എ.യു. വൈശാഖ് (സെക്രട്ടറി), എം.കെ. പ്രസാദ് (ട്രഷറർ).