തൃശൂർ: പട്ടികജാതി പട്ടിക വർഗ വിഭാഗങ്ങൾക്കുള്ള ഭവന നിർമ്മാണപദ്ധതി അടിയന്തരമായി ലൈഫ് ഭവന പദ്ധതിയിൽ നിന്നും പട്ടിക ജാതി വികസന വകുപ്പിലേക്ക് മാറ്റി പുന:സ്ഥാപിക്കണമെന്ന് കേരളാ കോൺഗ്രസ് (ജേക്കബ്) പാർട്ടി ലീഡർ അനൂപ് ജേക്കബ് എം.എൽ.എ ആവശ്യപ്പെട്ടു.
ദളിത് ഫ്രണ്ട് ജേക്കബ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2019 മുതലുള്ള ഇന്റർകാസ്റ്റ് മാര്യേജുകാർക്ക് സ്വന്തമായി തൊഴിൽ ചെയ്യാനുള്ള 75,000 രൂപ വീതം അഞ്ഞൂറോളം പേർക്ക് ഇത് വരെ കൊടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദളിത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് വാസു കാരാട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.ജോണി സെബാസ്റ്റ്യൻ, വി.ഡി.ജോസഫ്, കെ.ആർ.ഗിരിജൻ, വത്സൻ അത്തിക്കൽ, പി.എം.ഏലിയാസ്, കെ.ആർ.സുനിൽകുമാർ, കെ.എം.ജയന്തി, കുമാരി കൃഷ്ണൻ കുട്ടി, അരുൺ.എം.എ, എം.എ.ഷാജി, മത്തായി മണ്ണപ്പിള്ളി പ്രഭാകരൻ നായർ, നെടുവത്തൂർ ചന്ദ്രശേഖരൻ തുടങ്ങിയവർ പ്രസംഗിച്ചു.