1

തൃശൂർ: കേരള സ്റ്റേറ്റ് വേട്ടുവ മഹാസഭയുടെ രജിസ്‌ട്രേഷൻ നമ്പറും പേരും ദുരുപയോഗം ചെയ്ത് കൊടുങ്ങല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്നതായും നിയമവിരുദ്ധമായ പ്രവർത്തനത്തിനെതിരെ കേസ് നൽകിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ഹരീഷ് മുളഞ്ചേരി. 1985ൽ രജിസ്‌ട്രേഷനു ശേഷം എറണാകുളം ചെറായിയിലാണ് സഭയുടെ ഹെഡ് ഓഫീസ് പ്രവർത്തിക്കുന്നത്. എന്നാൽ ചിലർ കൊടുങ്ങല്ലൂരിൽ ഹെഡ് ഓഫീസുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. നിയമവിരുദ്ധമായി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നുമുണ്ട്. തെറ്റായ പ്രവർത്തനങ്ങളിൽനിന്ന് സമുദായംഗങ്ങൾ മാറിനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വി. സജീവ് കുമാർ, രവി അമ്മാട്, എ.സി. ശ്രീധരൻ, പി.ജി. ചക്കപ്പൻകുട്ടി എന്നിവരും പത്രസമ്മേളത്തിൽ പങ്കെടുത്തു.