ചേർപ്പ് : കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് 14-ാം ചേർപ്പ് മേഖലാ സമ്മേളനം 24ന് ആനക്കല്ല് അവിണിശേരി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കും. അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം എം. മൻസൂർ ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് എ.ജി. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനാകും. ചേർപ്പ്, പാറളം, വല്ലച്ചിറ, അവിണിശ്ശേരി തുടങ്ങിയ പഞ്ചായത്തുകൾ, കോർപ്പറേഷൻ മേഖലാ എന്നിവിടങ്ങളിൽ നിന്നുള്ള കേബിൾ ഓപ്പറേറ്റർമാർ പങ്കെടുക്കും. ഫെബ്രുവരി 8, 9 തിയതികളിൽ ജില്ലാ സമ്മേളനം ചാലക്കുടിയിലും മാർച്ച് 2, 3, 4 തീയതികളിൽ സംസ്ഥാന സമ്മേളനം കോഴിക്കോടും നടക്കുമെന്ന് മേഖലാ പ്രസിഡന്റ് എ.ജി. സുബ്രഹ്മണ്യൻ, സെക്രട്ടറി കെ. ബിജുകുമാർ, ട്രഷറർ കെ.ജി. സുധീർ, പി.വി. രവി, കെ.ജി. രാധാകൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.