bhagana

തൃപ്രയാർ : അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ദിനാഘോഷവുമായി ബന്ധപ്പെട്ട് തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം പടിഞ്ഞാറെ നടയിൽ വിശ്വഹിന്ദുപരിഷത്ത് തൃപ്രയാർ പ്രഖന്ധിന്റെ നേതൃത്വത്തിൽ പ്രാണപ്രതിഷ്ഠയുടെ തത്സമയ സംപ്രേഷണവും, ഭജന, രാമായണ പാരായണം, സമൂഹാർച്ചന, അന്നദാനം എന്നിവയും നടന്നു. എ.കെ.ചന്ദ്രശേഖരൻ, ഷെറിൻ തിലക്, ധനേഷ് പ്രസാദ്, ദിനേശ് വെള്ളാഞ്ചേരി, സുധീർ കാഞ്ഞിരപ്പറമ്പിൽ , രാധാകൃഷ്ണൻ.എൻ.ജി, ദേവരാജൻ പണിക്കർ തുടങ്ങിയവർ നേതൃത്വം നൽകി. പൂജാ കർമ്മങ്ങൾക്ക് സനീഷ് ജഗന്നിവാസ് കാർമ്മികത്വം വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തപ്രചാരക് സുദർശൻ, ജില്ല പ്രചാരക് രാംദയാൽ എന്നിവർ മുഖ്യാതിഥികളായി.