1

തൃശൂർ: ഇരട്ടക്കുളം - വാണിയംപാറ റോഡിലെ മംഗലം പുഴയ്ക്ക് കുറുകെയുള്ള തെന്നിലാപുരം പാലത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് തെന്നിലാപുരം പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് രാവിലെ ആറ് മുതൽ പരിപാടി അവസാനിക്കുന്നത് വരെ പൂർണമായും നിരോധിച്ചതായി എക്‌സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. വാണിയമ്പാറ ഭാഗത്ത് നിന്നും ഇരട്ടക്കുളം ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ പുളിങ്കൂട്ടത്തു നിന്നും തിരിഞ്ഞു വടക്കഞ്ചേരി ദേശീയപാത വഴിയും പാടൂർ ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ മണപ്പാടം അരങ്ങാട്ട്കടവ് പാലം വഴിയും ഇരട്ടക്കുളം ഭാഗത്ത് നിന്ന് പാടൂർ, ചീനിക്കോട് ഭാഗത്തേക്ക്‌ പോകുന്ന വാഹനങ്ങൾ തെന്നിലാപുരം ഗ്രൗണ്ട് പരിസരത്തു നിന്ന് തിരിഞ്ഞു കനാൽറോഡ് വഴിയും തിരിച്ചുംപോകണം.