തൃശൂർ: മതരാഷ്ട്രമാക്കി മാറ്റാൻ മതഭ്രാന്തന്മാർ തയ്യാറെടുക്കുമ്പോൾ ഇതിനെതിരെ ശബ്ദിക്കാൻ കേരളത്തിലെ മുഖ്യമന്ത്രിക്ക് മാത്രമാണ് സാധിക്കുന്നതെന്നും ഇനിയൊരു തിരഞ്ഞെടുപ്പ് ഇന്ത്യയിൽ ഉണ്ടാകുമെന്ന് ഉറപ്പില്ലാത്ത രീതിയിലായെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സി.ആർ.വത്സൻ അദ്ധ്യക്ഷനായി. നേതാക്കളായ അഡ്വ.ടി.വി.വർഗീസ്, സന്തോഷ് ലാൽ, യൂസഫ്, പി.എൻ.ശങ്കർ, പി.കെ.സെയ്താലികുട്ടി, ഉത്തമൻ, അഡ്വ:ഒ.യു.ജോൺ, ജോഷി കളത്തിൽ, ബാലൻ കണിമംഗലം, അജിതഗോപാലകൃഷ്ണൻ, രാജൻകൈപ്പറമ്പ്, എം.പി.റഫീക്ക് തങ്ങൾ, വിശ്വനാഥൻ, അഞ്ജലി കൃഷ്ണ, അഡ്വ :ജോസഫ് , സോളമൻ ചേലക്കര, ഇ.ആർ.കൃഷ്ണൻ, ഹരിദാസ് വെള്ളറക്കാട്, അഡ്വ:ബേബി പി.ആന്റണി, അനൂപ് പെരുമ്പിലാവിൽ, ഐസക്, പി.ഡി.നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.