തൃശൂർ: ജില്ലാ യോഗ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സൂര്യോത്സവം 2024 (സൗജന്യ സൂര്യനമസ്‌കാരം പരിശീലനപരിപാടി) രാവിലെ ആറ് മുതൽ 7.30 വരെ വടക്കുന്നാഥ ക്ഷേത്രം കിഴക്കേ ഗോപുര നടയിൽ നടത്തി. 400 പേർ പങ്കെടുത്തു. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് ചെയർമാൻ അഡ്വ:കെ.ബി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജിത്ത് നമ്പൂതിരിപ്പാട് അദ്ധ്യക്ഷത വഹിച്ചു. കോഴ്‌സ് ഡയറക്ടർ ഗോപിനാഥ് ഇടക്കുന്നി, സൂര്യനമസ്‌കാര പരീശീലന ക്ലാസ് നയിച്ചു. അസോസിയേഷൻ സീനിയർ മെമ്പർ ബാലചന്ദ്രൻ വടാശ്ശേരി ഉപഹാരം സമർപ്പിച്ചു. ജോയിന്റ് സെക്രട്ടറി പി.ജി.പുഷ്പാംഗദൻ നന്ദി പറഞ്ഞു.