school-

കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂളിലെ വാർഷികാഘോഷം ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം : ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.എസ്. ജയ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ പി.കെ. സുകന്യ അദ്ധ്യക്ഷയായി. വിരമിക്കുന്ന വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ പി.എസ്. ജയശ്രീ, വി.ഡി. ബീന എന്നിവർക്ക് യാത്രഅയപ്പ് നൽകി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെയും ചടങ്ങിൽ അനമോദിച്ചു. പ്രിൻസിപ്പൽ ഇ.ജി. സജിമോൻ, ഹൈസ്‌കൂൾ പ്രിൻസിപ്പൽ ഇൻചാർജ് വി.വി. സായ, പി.ടി.എ പ്രസിഡന്റ് കെ.പി. ഷാജി, എസ്.എം.സി ചെയർമാൻ ടി.എം. അനീഷ്, കെ.എസ്. ഇന്ദുകല, ബി. ശക്തിധരൻ, ജ്യോതി ശ്രീവേണി, കെ.സി. ഗംഗ, ലോല രാധാകൃഷ്ണൻ, ടി.പി. സിന്ധു, ജി. ഡിംപിൾ, മായാദേവി, പാർഥിവ് ദേവ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നടന്നു.