edathiruthi-
സർദാർ ദിനത്തിന്റെ ഭാഗമായി എടത്തിരുത്തിയിൽ നടന്ന പൊതുസമ്മേളനം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

ചെന്ത്രാപ്പിന്നി : കമ്മ്യൂണിസ്റ്റ് ആശയം ഇല്ലാതാക്കലാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അതുകൊണ്ട് വർഗീയതയ്‌ക്കെതിരെ ശബ്ദിക്കുന്നവരെയും ചോദ്യം ചെയ്യുന്നവരെയും നിശബ്ദരാക്കാൻ അവർ ശ്രമിക്കുകയാണെന്നും മന്ത്രി കെ.രാധാകൃഷ്ണൻ. സർദാർ ദിനത്തിന്റെ ഭാഗമായി എടത്തിരുത്തിയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യനും മാന്യമായി ജീവിക്കുക എന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സംഘാടക സമിതി ചെയർമാൻ പി.കെ.ഷാജു അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ്, സി.പി.എം ഏരിയ സെക്രട്ടറി എം.എ.ഹാരിസ് ബാബു, നേതാക്കളായ പി.എം.അഹമ്മദ്, ടി.പി.രഘുനാഥ്, കെ.യു.അരുണൻ, കെ.ആർ.സീത, മഞ്ജുള അരുണൻ, വി.കെ.ജ്യോതിപ്രകാശ്, എ.വി.സതീഷ്, ഷീന വിശ്വൻ, ടി.കെ.ചന്ദ്രബാബു, കെ.എ.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.