1

തൃശൂർ: സംഗീത നാടക അക്കാഡമിയുടെ 14-ാം എഡിഷൻ അന്താരാഷ്ട്ര നാടകോത്സവത്തിലെ (ഇറ്റ്‌ഫോക്) നാടകം കാണാനുള്ള ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് 25ന് ആരംഭിക്കും. https://theatrefestivalkerala.com വെബ്‌സൈറ്റ് മുഖേനയാണ് ബുക്ക് ചെയ്യേണ്ടത്. 25ന് തൃശൂർ പ്രസ് ക്ലബിൽ നടക്കുന്ന ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്റ് ഒ. രാധിക ആദ്യടിക്കറ്റ് ബുക്ക് ചെയ്ത് ഓൺലൈൻ ബുക്കിംഗിന് തുടക്കം കുറിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 മുതൽ വെബ്‌സൈറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭ്യമാകും. 70 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. ഒരാൾക്ക് ഒരുഷോയുടെ പരമാവധി രണ്ടു ടിക്കറ്റുകൾ മാത്രമേ ബുക്ക് ചെയ്യാനാകൂ. എല്ലാ നാടകങ്ങളുടെയും ഒരു നിശ്ചിത ശതമാനം ടിക്കറ്റുകൾ ഓൺലൈനിൽ മുൻകൂറായി ലഭ്യമായിരിക്കുമെന്ന് അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു.