കൊടുങ്ങല്ലൂർ : എസ്.എൻ.ഡി.പി ആമണ്ടൂർ ശാഖാ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ പാവപ്പെട്ട രോഗികൾക്കുള്ള ചികിത്സാ സഹായധന വിതരണവും സംഘത്തിന്റെ മുൻകാല പ്രവർത്തകരെ ആദരിക്കലും ഉപഹാര സമർപ്പണവും നടത്തി. ശാഖാ പ്രസിഡന്റ് വി.ഡി. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രിയ മുരളീധരൻ അദ്ധ്യക്ഷയായി. വനിതാസംഘം സെക്രട്ടറി ഗിരിജ സതീഷ് ബാബു, ശാഖാ മുൻ സെക്രട്ടറി സുധീ പൂതോട്ട്, സുമതി ഷണ്മുഖൻ, രമ സുനിൽ തുടങ്ങിയർ സംസാരിച്ചു. സനിത അനീഷ്, ധന്യ തുളസി, രേഷ്മ ലാലു തുടങ്ങിയവർ നേതൃത്വം നൽകി. വനിതാ സംഘം അംഗങ്ങളും മൈക്രോ ഫിനാൻസ് അംഗങ്ങളും പങ്കെടുത്തു.