udf
കോൺഗ്രസ് അംഗങ്ങൾ മെഴുകുതിരി കത്തിച്ച് കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കുന്നു

കുന്നംകുളം: വേലൂർ പഞ്ചായത്തിൽ തെരുവ് വിളക്കുകൾ കത്താത്തതിൽ വികസന സെമിനാറിൽ കോൺഗ്രസ് പ്രതിഷേധം. പൂരങ്ങളും പെരുന്നാളുകളും അടുത്തിരിക്കെ തെരുവ് വിളക്കുകൾ കത്തിക്കുന്നതിന് അടിയന്തിര നടപടി എടുക്കാത്തതിൽ പ്രതിക്ഷേധിച്ചാണ് കറുത്ത ബാഡ്ജ് ധരിച്ചും മെഴുകുതിരി കത്തിച്ചും കോൺഗ്രസ് അംഗങ്ങൾ പ്രതിക്ഷേധിച്ചത്. രണ്ട് മാസത്തോളമായി തെരുവു വിളക്കുകൾ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. കഴിഞ്ഞ ഭരണസമിതിയിൽ കോൺഗ്രസ് അംഗങ്ങൾ ഇതിനെതിരെ പ്രതിക്ഷേധം ഉയർത്തിയപ്പോൾ രണ്ടു ദിവസത്തിനുനുള്ളിൽ അറ്റകുറ്റപ്പണി ചെയ്യുമെന്ന് തീരുമാനം എടുത്തതായി അംഗങ്ങൾ പറഞ്ഞു . എന്നാൽ യാതൊരു നടപടിയും എടുക്കാത്തതിനെ തുടർന്നാണ് കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചത്. പാർലിമെന്ററി പാർട്ടി ലീഡർ സ്വപ്ന രാമചന്ദ്രൻ, പഞ്ചായത്തംഗങ്ങളായ പി.എൻ. അനിൽ മാസ്റ്റർ, വിജിനി ഗോപി, വി.വി. ബാലകൃഷ്ണൻ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.