കടവല്ലൂർ. ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഏകാദശി ആഘോഷിച്ചു. ഏകാദശിയുടെ ഭാഗമായി നിർമ്മാല്യദർശനം, ഗണപതിഹോമം, വിശേഷാൽ പൂജകൾ, ഉദയാസ്തമനപൂജ, നാരായണീയ പാരായണം,ശീവേലി എഴുന്നെള്ളിപ്പ്, തിരുനടയിൽ പറവെപ്പ്, നവകം, പഞ്ചഗവ്യം, പഞ്ചരത്‌നകീർത്തനാലാപനം, ഉച്ചപൂജ, ശ്രീഭൂതബലി, ഏകാദശിയൂട്ട് എന്നിവ നടന്നു. കടവല്ലൂർ മോഹനൻ മാരാരുടെ നേതൃത്വത്തിലുള്ള മേളവും കാഴ്ച ശീവേലിയും ചോറ്റാനിക്കര സുഭാഷ്, നാരായണ മാരാർ, ചെരുപ്പുളശ്ശേരി ശിവൻ എന്നിവർ നേതൃത്വം നൽകിയ പഞ്ചവാദ്യവും അരങ്ങേറി. വൈകിട്ട് 6.30ന് കടവല്ലൂർ ഗോപാലകൃഷ്ണനും സംഘവും അവതരിപ്പിച്ച പഞ്ചമദ്ദള കേളിയും നടന്നു.ആഘോഷങ്ങൾക്ക് കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികൾ നേതൃത്വം നൽകി.