yoginimatha
അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ചൂലൂർ യോഗിനിമാതാ ബാലികാ സദനം ദീപാലംകൃതമായപ്പോൾ.

തൃപ്രയാർ: അയോദ്ധ്യാ പ്രാണ പ്രതിഷ്ഠയോടനുബന്ധിച്ച് ചൂലൂർ യോഗിനിമാതാ ബാലികാസദനത്തിൽ മക്കളും അമ്മമാരും ജീവനക്കാരും ചേർന്ന് നാമജപവും പുഷ്പാർച്ചനയും നടത്തി. പ്രസാദ വിതരണം, അന്നദാനം, വൈകിട്ട് ദീപാലങ്കാരം, ഭജന എന്നിവയുണ്ടായി. യോഗിനിമാതാ സേവാകേന്ദ്രം സെക്രട്ടറി എൻ.എസ്. സജീവ്, മാനേജർ എം.എസ്. സുനിൽകുമാർ, വാർഡൻ അനിത, ശിക്ഷിക അഞ്ജലി എന്നിവർ നേതൃത്വം നൽകി.