ചാലക്കുടി: കൂടപ്പുഴ കാട്ടുപറമ്പിൽ മുത്തപ്പൻകാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം 27 മുതൽ 29 വരെ ആഘോഷിക്കും. ശനിയാഴ്ച രാവിലെ 8.30ന് കൊടിയേറ്റ് കർമ്മം നടക്കും. 10.30ന് കലശാഭിഷേകം, തുടർന്ന് കളം തോറ്റംപാട്ടുകൾ, ഉച്ചയ്ക്ക് പ്രസാദയൂട്ട്. 28ന് രാവിലെ 10ന് പൊങ്കാല സമർപ്പണം, വൈകീട്ട് വിശേഷാൽ ദീപാരാധന. മഹോത്സവ ദിനമായ 29ന് രാവിലെ അഷ്ടദ്രവ്യ മഹാഗണപതി ഹവനം, ഉച്ചയ്ക്ക് 12.30ന് അന്നദാനം, വൈ. 4.30ന് പകൽപ്പൂരം,6.30ന് മുടിയാട്ടത്തോട് കൂടി താലം എഴുന്നള്ളിപ്പ്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെടും.രാത്രി 8ന് പൂമൂടൽ, തുടർന്ന് പന്തിരുനാഴിയും എതിരേൽപ്പും. ഫെബ്രു.5ന് നടതുറപ്പ് മഹോത്സവം നടക്കും.