തൃശൂർ: പട്ടികജാതിക്കാരുടെ എണ്ണം അയ്യായിരത്തിന് മുകളിലുള്ള കടവല്ലൂർ, എരുമപ്പെട്ടി, തിരുവില്വാമല, പഴയന്നൂർ, ചേലക്കര, പുത്തൂർ, ചേർപ്പ്, പറപ്പൂക്കര, മറ്റത്തൂർ പഞ്ചായത്തുകളിൽ വൊളന്റിയർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിലെ അഭ്യസ്തവിദ്യർക്കായി കേരള നോളജ് ഇക്കണോമി മിഷന്റെ ഡൈവേഴ്‌സിറ്റി ഇൻക്ലൂഷൻ പദ്ധതിയുടെ ഭാഗമായാണ് നിയമനം. അതത് തദ്ദേശസ്വയംഭരണ സ്ഥാപനപരിധിയിലെ പട്ടികജാതി വിഭാഗക്കാരാകണം അപേക്ഷകർ. പ്രായപരിധി 18- 30 വയസ്. യോഗ്യത: പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം. പ്രതിമാസ ഹോണറേറിയം 8000 രൂപ. സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ ജനുവരി 31ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. ഫോൺ: 0487 2360381.