buds

തൃശൂർ: സംസ്ഥാന ബഡ്‌സ് കലോത്സവത്തിൽ 37 പോയിന്റ് നേടി ജില്ല റണ്ണർ അപ്പ് നേടി. തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടന്ന കലോത്സവത്തിൽ ഒപ്പന, നാടോടി നൃത്തം ആൺകുട്ടികൾ, പെൺകുട്ടികൾ, മിമിക്രി എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി. എറിയാട് ബഡ്‌സ് സ്‌കൂൾ, സാന്ത്വനം ബഡ്‌സ് സ്‌കൂൾ ചേർപ്പ്, ചാവക്കാട്, വേലൂർ, തളിക്കുളം, പുന്നയൂർ, പഴയന്നൂർ, തിരുവില്ല്വാമല തുടങ്ങിയ ബിആർസികളിലെ വിദ്യാർത്ഥികളാണ് സംസ്ഥാന കലോത്സവത്തിൽ മികവാർന്ന പ്രകടനങ്ങൾ കാഴ്ചവെച്ചത്. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോ- ഓർഡിനേറ്റർ കെ.കെ. പ്രസാദിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഒമ്പത് ബഡ്‌സ് സ്‌കൂളുകളിൽ നിന്ന് 17 കുട്ടികൾ പങ്കെടുത്തു. അജിഷ, വാഹിബ നർഗീസ്, ജ്യോതി, സാദിയ എന്നിവരും കുട്ടികൾക്കൊപ്പമുണ്ടായിരുന്നു.