chathan

പഴുവിൽ ശ്രീമൂലസ്ഥാനം വിഷ്ണുമായ ക്ഷേത്രത്തിലെ തിറവെള്ളാട്ടിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മണപ്പുറം മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു.

പഴുവിൽ: ശ്രീമൂലസ്ഥാനം ശ്രീ വിഷ്ണുമായ മഹാക്ഷേത്രത്തിലെ തിറവെള്ളാട്ടിനോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം മഠാധിപതി സുഹാസ് ചന്ദ്രഹാസ സ്വാമിജി അദ്ധ്യക്ഷനായി. ചന്ദ്രഹാസ പ്രഥമ നാദപുരസ്‌കാരം 25000 രൂപയും ഫലകവും ബഹുമതിപത്രവും വിദ്യാധരൻ മാസ്റ്റർക്ക് സമർപ്പിച്ചു. നിഷ ജോഷി, സരിത ഷോബിൻ, സി.വി. സന്തോഷ് എന്നിവർക്ക് ബിസിനസ് ഐക്കൺ അവാർഡുകളും നൽകി. സംസ്ഥാന തലത്തിൽ മോഹിനിയാട്ടത്തിൽ തുടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ച ആവണി ജയചന്ദ്രൻ, ജില്ലാതല ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മാസ്റ്റർ കൃഷ്ണദേവ് ദിലീപ് എന്നിവർക്ക് കലാപ്രതിഭ അവാർഡും വിജയൻ പൈനൂരിന് ജോതിഷ സുവർണ മുദ്ര അവാർഡും നാട്ടിക എസ്.എൻ. ട്രസ്റ്റ് എൻ.എസ്.എസ് കോ-ഓർഡിനേറ്റർ ശലഭ ജ്യോതിഷിന് കർമ്മ ശ്രേഷ്ഠ പുരസ്‌കാരവും സമ്മാനിച്ചു. തിരഞ്ഞെടുത്ത 50 കുടുംബങ്ങൾക്കുള്ള സഹായ വിതരണം കൊച്ചിൻ ദേവസ്വം ബോർഡംഗം പ്രേംരാജ് ചൂണ്ടലാത്ത് നിർവഹിച്ചു. ദിവാസ് ആലയ്ക്കൽ, ബിനോയ് തൈപറമ്പത്ത്, ഉണ്ണിക്കൃഷ്ണൻ തൈപ്പറമ്പത്ത്, ജയചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.