ചാവക്കാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ഗുരുവായൂർ നിയോജക മണ്ഡലത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും പര്യടനം നടത്തുന്ന 'സഞ്ചരിക്കുന്ന വോട്ട് വണ്ടി' ചാവക്കാട് എം.ആർ.ആർ.എം.എച്ച്.എസ് സ്‌കൂളിൽ നടന്ന ചടങ്ങിൽ ചാവക്കാട് തഹസിൽദാർ ടി.കെ. ഷാജി ഫ്‌ളാഗ് ഓഫ് ചെയ്തു. ഗുരുവായൂർ മണ്ഡലത്തിലെ പുതുക്കിയ വോട്ടർ പട്ടികയുടെ പ്രകാശനം അസി. റിട്ടേണിംഗ് ഓഫീസറും തൃശൂർ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജരുമായ എസ്. ഷീബ നിർവഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർമാരായ എം.എ. ജോസ് മോൻ, പി.എൻ. സുരേഷ്, സ്‌കൂൾ പ്രിൻസിപ്പൽ എം.ഡി. ഷീബ, ഹെഡ്മിസ്ട്രസ്സ് എം. സന്ധ്യ, ബൂത്ത് ലെവൽ ഓഫീസർ ഇ.സി. രാകേഷ്, ഇ.എസ് സലിം, സി. രമ്യ ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സ്‌കൂൾ വിദ്യാർത്ഥികൾക്ക് വോട്ടിംഗ് മെഷീന്റെ പ്രവർത്തനം പരിചയപ്പെടുത്തി.