മതിലകം : മതിലകം ബ്ലോക്ക് പഞ്ചായത്ത് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള വികസന സെമിനാർ അവതരിപ്പിച്ചു. ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ അദ്ധ്യക്ഷയായി. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ ഷീജ ബാബു കരട് പദ്ധതിരേഖ അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. രാജൻ, നിഷ അജിതൻ, വിനീത മോഹൻദാസ്, എം.എസ്. മോഹനൻ, കില ഫാക്കൽറ്റി ഉണ്ണിക്കൃഷ്ണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എ. മുഹമ്മദ് റാഫി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, സെക്രട്ടറി കെ. മധുരാജ് എന്നിവർ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ.എ. ഹസ്ഫൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ കെ.കെ. വത്സമ്മ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എം.കെ. ഫൽഗുനൻ, മിനിഷാജി, അഡ്വ. മോനിഷ ലിജിൻ, ശോഭന ശാർങ്ങധരൻ, ആർ.കെ. ബേബി, നൗഷാദ് കറുകപ്പാടത്ത്, കെ.എ. കരീം, വി.എസ്. ജിനേഷ്, വിവിധ പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.