കൊടുങ്ങല്ലൂർ: ഇടപ്പള്ളി- തിരൂർ തീരദേശ റെയിൽപാത വീണ്ടും ചർച്ചകളിലേയ്ക്ക് ഇടം തേടുന്നു. പാത യാഥാർത്ഥ്യമാക്കണമെന്ന ആവശ്യവുമായി സംഘടനകൾ വീണ്ടും രംഗത്തെത്തിയിരിക്കയാണ്. നാല് നഗരങ്ങളെ സബർബൻ റെയിൽവേ ലൈനുകളുമായി ബന്ധപ്പെടുത്താനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇടപ്പള്ളി- തിരൂർ തീരദേശ റെയിൽപാത കൂടി പരിഗണിക്കണമെന്ന ആവശ്യം വീണ്ടും ഉയരുന്നത്. ഈ ആവശ്യവുമായി റെയിൽവേ മന്ത്രാലയത്തിന് നിവേദനം നൽകാൻ കൊടുങ്ങല്ലൂർ പൗരസമിതി യോഗം തീരുമാനിച്ചു. മുസിരിസ് പൈതൃക പദ്ധതി പ്രദേശമായ കൊടുങ്ങല്ലൂർ, സമീപ പട്ടണങ്ങളായ തൃപ്രയാർ, പറവൂർ എന്നിവയുടെ വികസന പ്രക്രിയകൾക്ക് ആക്കം കൂട്ടുന്നതിനും പ്രസിദ്ധമായ ഗുരുവായൂർ ക്ഷേത്രനഗരിയെ കൂടി കൂട്ടിയിണക്കുന്ന പാതയാകയാൽ തീർത്ഥാടന ട്യൂറിസത്തിനും ഏറെ ഉപകരിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. ഈ പാത വന്നാൽ കന്യാകുമാരി ബോബെ റെയിൽപ്പാതയുടെ ദൂരം കുറയുകയും ചെയ്യും. പ്രസിഡന്റ് ഡോ. എൻ.എം. വിജയൻ അദ്ധ്യക്ഷനായി. സി.എസ്. തിലകൻ, എൻ.വി. ലക്ഷ്മണൻ, ടി.കെ. ഷണ്മുഖൻ, അഡ്വ. സി. ഭാനുപ്രകാശ്, പി.വി. അഹമ്മദ് കുട്ടി, പ്രൊഫ. കെ. അജിത, എം.എൻ. രാജപ്പൻ, പി.എൻ. ജോഷി, പി.ആർ. ചന്ദ്രൻ, കെ.ആർ. രാജീവ് എന്നിവർ സംസാരിച്ചു.
മറ്റ് പ്രധാന ആവശ്യങ്ങൾ