sametham

തൃശൂർ: സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള തദ്ദേശസമേതം കുട്ടികളുടെ പാർലിമെന്റിന് തുടക്കം. കോർപറേഷന്റെ നേതൃത്വത്തിൽ മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന കുട്ടികളുടെ പാർലമെന്റിന്റെ ഉദ്ഘാടനം മേയർ എം.കെ. വർഗ്ഗീസ് നിർവഹിച്ചു. വിദ്യാർത്ഥി സീതാലക്ഷ്മി അദ്ധ്യക്ഷയായി. ജില്ലയിലെ 86 പഞ്ചായത്തുകൾ 7 നഗരസഭകൾ, കോർപ്പറേഷൻ എന്നിവിടങ്ങളിലായി 94 പാർലിമെന്റാണ് സംഘടിപ്പിച്ചത്. ജില്ലാ കോ- ഓർഡിനേറ്റർ ടി.എസ്. സജീവൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ടി.വി മദനമോഹനൻ, ഡെപ്യൂട്ടി മേയർ എം.എൽ. റോസി, കൗൺസിലർമാരായ ലീല വർഗീസ്, വില്ലി ജിജോ, മരിയ ദാനിയേൽ, എ.ഇ.ഒമാരായ പി.എം. ബാലകൃഷ്ണൻ, പി.ജെ. ബിജു, പ്രധാന അദ്ധ്യാപിക കെ.പി. ബിന്ദു, പി.ജി. ദയ, പ്രാർത്ഥന രാജേഷ് മേനോൻ തുടങ്ങിയവർ സംസാരിച്ചു.