ചാലക്കുടി: ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കാർമൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷ പരിപാടികൾ ആസൂത്രണം ചെയ്തതായി സംഘാടക സമിതി പ്രവർത്തകർ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടെ കിൻഡർ ഗാർഡൻ ബ്ലോക്ക് നിർമ്മാണം, മുൻ പ്രിൻസിപ്പൽ ഫാ.ജോസ് സെയിൽസിന്റെ മരണാർത്ഥം സംസ്ഥാന അടിസ്ഥാനത്തിൽ ഫുട്‌ബോൾ ടൂർണ്ണമെന്റ്, ഓൾ കേരള ക്വിസ് മത്സരം, മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം,സ്‌കൂളിലെ ചരിത്രം ഉൾപ്പെടുന്ന പുസ്തക പ്രകാശനം,വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. കാർമൽ വിദ്യാലയത്തിൽ പഠിച്ചിറങ്ങിയ ഉന്നതരായ വ്യക്തികളെ പങ്കെടുപ്പിക്കുന്ന വിവിധ പരിപാടികളുമുണ്ടാകും. ഫാ.ജോസ് സെയിൽസ് മെമ്മോറിയൽ മൽട്ടി പർപ്പസ് ഇന്റോർ സ്‌റ്റേഡിയം നിർമ്മാണ പദ്ധതിയും ആവിഷ്‌ക്കരിക്കും.
പ്രിൻസിപ്പൽ ഫാ.ജോസ് താണിക്കൽ, ഫാ.അനൂപ് പുതുശ്ശേരി, കൺവീനർ അഡ്വ.പി.ഐ.മാത്യു, ചെയർമാൻ പി. ചന്ദ്രബാബു,കെ. രശ്മി,പി. ഐ.ലൈജു എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.


മറ്റു പ്രവർത്തനങ്ങൾ...........
വിരമിച്ച അദ്ധ്യാപകഅനദ്ധ്യാപക സ്‌നേഹ സംഗമം.
ഉപജില്ലാറവന്യു ജില്ലാതല മത്സരങ്ങൾ.
ചാവറോത്സവ്കലാമത്സരങ്ങൾ.
സ്‌കൂൾ ബസ് സ്‌റ്റോപ്പുകളുടെ നവീകരണം.
നിർദ്ധനയായ അദ്ധ്യാപികയ്ക്കായി സ്‌നേഹഭവനം പദ്ധതി.