പാവറട്ടി: ഇടിയഞ്ചിറ, ഏനാമാവ് റഗുലേറ്ററുകളുടെ ഷട്ടറുകൾ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഇടിയഞ്ചിറയിലെ പ്രവർത്തനരഹിതമായ 33 ഷട്ടറുകൾ നീക്കം ചെയ്തു. മുരളി പെരുനെല്ലി എം.എൽ.എ.യുടെ ശ്രമഫലമായി തിങ്കളാഴ്ച രാത്രിയാണ് പ്രവർത്തനം തുടങ്ങിയത്. കൈ കൊണ്ട് തിരിക്കുന്ന പഴഞ്ഞൻ രീതിയാണ് നിലവിലുള്ളത്. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് റഗുലേറ്ററിന്റേയും നിർമ്മാണ പ്രവർത്തനം നടക്കുന്നത്. ഏനാമ്മാവ് റഗുലേറ്ററിൽ സ്ഥാപിച്ചിട്ടുള്ള ഷട്ടറിൽ ചങ്ങല ഘടിപ്പിച്ച് മോട്ടോർ പ്രവർത്തിപ്പിക്കുന്ന രീതിയാണ്. എന്നാൽ കുറേ കാലമായി മോട്ടോർ തന്നെ ഇല്ലാത്ത അവസ്ഥയാണ്. ഇവിടെയുള്ള ഷട്ടറുകളും കിഫ്ബിയിൽ പുതുക്കി പണിയുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. ആകെയുള്ള 33 ഷട്ടറുകളിൽ 16 എണ്ണം നീക്കം ചെയ്തു.