പുതുക്കാട് : റെയിൽവേ സ്റ്റേഷൻ പൂച്ചെടികൾ കൊണ്ടും ഫലവൃക്ഷങ്ങളാലും ഹരിതാപമാക്കിയ സ്റ്റേഷൻ മാസ്റ്റർ പടിയിറങ്ങുന്നു.
തന്റെ ഡ്യൂട്ടിക്കൊപ്പം ഇവ സംരക്ഷിക്കുന്നതിനും സമയം കണ്ടെത്തുന്ന വ്യത്യസ്ഥനായിരുന്നു സ്റ്റേഷൻ മാസ്റ്റർ കെ. എസ്. ജയകുമാർ.
പൂച്ചെടികൾ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാൽ ബ്ലോക്ക് പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കാട് വെട്ടി തെളിച്ച് ഫലവൃക്ഷങ്ങൾ നട്ടു. ഒന്ന് പോലും നശിക്കാതെ നനച്ചും വളം നൽകിയും കള പറിച്ചും സ്റ്റേഷൻ മാസ്റ്റർ സംരക്ഷിക്കുന്നത് കണ്ട് മറ്റു ജീവനക്കാരും ഒപ്പം നിന്നു. പുതുക്കാട് റെയിൽവേ സ്റ്റേഷനിലെ ശുചീകരണം എൻ.എസ്.എസ്.വിദ്യാർത്ഥികളുടെ പിന്തുണയോടെ ആരംഭിച്ചതും ചിമ്മിനി വന്യജീവി സങ്കേതവുമായി ചേർന്ന് തൃശൂർ ഫൈൻ ആട്്‌സ് കോളേജ് വിദ്യാർത്ഥികൾ സ്റ്റേഷനിലെ ചുവരുകളിലും മതിലുകളിലും ചിത്രങ്ങൾ വരച്ച് മോടിക്കൂട്ടിയതും കെ.എസ്. ജയകുമാറിന്റ ശ്രമഫലമാണ്. 36 വർഷത്തെ സർവീസിന് ശേഷം 31 ന് ജയകുമാർ വിരമിക്കുകയാണ്്. എപ്പോഴും
ചിരിക്കുന്ന മുഖമുള്ള സ്റ്റേഷൻ മാസ്റ്റർ യാത്രക്കാർക്കും ഏറെ പ്രിയപ്പെട്ടതാണ്. പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ജയകുമാർ നൽകിയിരുന്നതായി പ്രസിഡന്റ് പി.ആർ വിജയകുമാർ പറഞ്ഞു. മുതുവറ സ്വദേശിയാണ് . വിവേകോദയം ബോയ്‌സ് ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ ടി.എസ്. പത്മജയാണ് ഭാര്യ. കൃഷ്ണ ഹേമന്ത്, ഹരിശങ്കർ എന്നിവാണ് മക്കൾ . 28 ന് റെയിൽവേ സ്റ്റേഷനിൽവച്ച് സഹപ്രവർത്തകരും യാത്രക്കാരും കെ.എസ്. ജയകുമാറിന് യാത്രഅയപ്പ് നൽകും.