aaaaa
ബസ് സ്റ്റാൻഡിനുള്ളിലെ വാട്ടർ എ.ടി.എം.

കാഞ്ഞാണി: വാട്ടർ എ.ടി.എം പ്രവർത്തന രഹിതമായതോടെ ബസ് സ്റ്റാൻഡിനുള്ളിൽ വ്യാപാരികൾക്കും പൊതുജനങ്ങൾക്കും കുടിവെള്ളം മുട്ടി. ലക്ഷങ്ങൾ ചെലവഴിച്ച് സ്ഥാപിച്ച വാട്ടർ എ.ടിഎം പ്രവർത്തന രഹിതമായതോടെയാണ് കുടിവെള്ളം മുടങ്ങിയത്. ഒരാഴ്ചയായി വാട്ടർ എ.ടിഎം പ്രവർത്തിക്കുന്നില്ല. സ്റ്റാൻഡിനുള്ളിലെ വ്യാപാരികൾക്ക് ഏക ആശ്രയമായിരുന്നു. അതേസമയം വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പറഞ്ഞു.