wison

ചാലക്കുടി: മലക്കപ്പാറ റോഡിൽ ഷോളയാറിൽ ലോറി, ബൈക്കിലിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. മാലക്കപ്പാറ സ്റ്റേഷനിലെ സി.പി.ഒ കൊല്ലം കുണ്ടറ സ്വദേശി വിൽസൺ(40) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. ഒരാഴ്ചയിലെ ഡ്യൂട്ടി കഴിഞ്ഞ് കുണ്ടറയിലെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു. എതിരെ വന്ന ലോറി ബൈക്കുമായി കൂട്ടിയിടിച്ചു. ഗുരുതര പരിക്കേറ്റ ഇയാളെ ചാലക്കുടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയി. കാഞ്ഞിരവിള തെക്കേതിൽ യേശുദാസന്റെ മകനാണ്.