1

തൃശൂർ: തന്റെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകൾ അറിയിച്ചത്, വരന്റെ ഗുജറാത്തിലുളള ബന്ധുക്കൾ ക്ഷണിച്ചതുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ്. തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും തൃശൂർ കോർപറേഷൻ മുൻ കൗൺസിലറുമായ ബൈജു വർഗീസിന്റെ മകളുടെ വിവാഹത്തിന് മോദിയുടെ ആശംസാ സന്ദേശം പ്രചരിച്ചതോടെയാണ് വിശദീകരണം. ബൈജുവിന്റെയും ജൂലിയുടെയും മകൾ ഡോ. ആൻമേരിയുടെ വിവാഹത്തിന് ആണ് നരേന്ദ്ര മോദി ആശംസാസന്ദേശം അയച്ചത്. കൊരട്ടി തീരുമുടിക്കുന്ന് പൊട്ടക്കൽ വീട്ടിൽ ദേവസി - സ്റ്റെല്ല ദമ്പതികളുടെ മകൻ ഫ്രെഡിയാണ് വരൻ. 20ന് തൃശൂർ ലൂർദ് മെട്രോപൊലീറ്റൻ പള്ളിയിലായിരുന്നു വിവാഹം.