1

തൃശൂർ: ബൗദ്ധിക വെല്ലുവിളി നേരിടുന്ന മുതിർന്നവരുടെയും ഓട്ടിസം ബാധിതരായ കുട്ടികളുടെയും പുനരധിവാസ മേഖലയിൽ ഇരുപത്തിയേഴ് വർഷമായി പ്രവർത്തിക്കുന്ന സന്നദ്ധ സ്ഥാപനമായ 'അമ്മ'യുടെ കാര്യാട്ടുകരയിലെ കേന്ദ്രത്തിൽ ദ്വിദിന സഹവാസ ക്യാമ്പ് 'മഴവില്ല്' ഒരുക്കുന്നു. 26, 27 തിയതികളിൽ നടക്കുന്ന ക്യാമ്പിൽ അക്ഷരങ്ങളെയും ചിത്രങ്ങളെയും പരിചയപ്പെടുത്തുന്നത് അടക്കമുള്ള പ്രവർത്തനങ്ങളും രക്ഷിതാക്കൾക്കായുള്ള പ്രത്യേക പരിപാടിയുമുണ്ടാകും. കുട്ടികൾക്ക് അവരുടെ കഴിവ് തെളിയിക്കാനും പരസ്പരം ഒത്തുചേരാനും സൗഹൃദക്കൂട്ടായ്മകൾ ഊട്ടി ഉറപ്പിക്കാനുമാണ് ക്യാമ്പ് നടത്തുന്നത്. പഠന, വിനോദപ്രവർത്തനങ്ങളിലൂടെ സ്‌നേഹം, അംഗീകാരം, സാമൂഹിക മാനസിക വൈകാരിക ഇടപെടൽ എന്നിവ വളർത്തിയെടുക്കാനും ക്യാമ്പ് സഹായിക്കും. 26ന് രാവിലെ ഒൻപതിന് രജിസ്‌ട്രേഷനും തുടർന്ന് പതാക ഉയർത്തലും നടക്കും.