bodha

കൂർക്കഞ്ചേരി : ശ്രീനാരായണ ഗുരുദേവന്റെ അനന്തരാവകാശി സ്വാമി ബോധാനന്ദയുടെ ജന്മദിനം എസ്.എൻ.ബി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ സമുചിതമായി ആഘോഷിച്ചു. ക്ഷേത്രം മേൽശാന്തി വി.കെ.രമേഷ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശേഷാൽ പൂജകളും മണ്ഡപത്തിൽ സമൂഹപ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. യോഗം പ്രസിഡന്റ് വിനേഷ് തയ്യിൽ, വൈസ് പ്രസിഡന്റ് കെ.കെ.ജയൻ കൂനമ്പാടൻ, സെക്രട്ടറി ജിനേഷ് കെ.വിശ്വനാഥൻ, അസി.സെക്രട്ടറി സന്തോഷ് കിളവൻപറമ്പിൽ, ഖജാൻജി സുനിൽകുമാർ പയ്യപ്പാടൻ, കൺവീനർ പി.ബി അനൂപ് കുമാർ പാമ്പുംകാട്ടിൽ, അംഗങ്ങളായ സദാനന്ദൻ വാഴപ്പുള്ളി , ഉന്മേഷ് പാറയിൽ, കെ.ആർ.മോഹനൻ കാട്ടുങ്ങൽ, പ്രസന്നൻ കോലഴിക്കാരൻ, കെ.കെ.മുകുന്ദൻ കുരുമ്പേപറമ്പിൽ, കെ.കെ.പ്രകാശൻ കൂട്ടാല, ടി.ആർ.രഞ്ജു തൈപറമ്പത്ത്, പ്രസാദ് പരാരത്ത്, ഉത്സവക്കാവടി കമ്മിറ്റി ഭാരവാഹികൾ, മാതൃസമിതി അംഗങ്ങൾ, ശാന്തിക്കാർ തുടങ്ങിയവർ സന്നിഹിതരായി.