1

തൃശൂർ: വികസിത് ഭാരത് സങ്കൽപ്പ് യാത്രയ്ക്ക് ലോകമലേശ്വരം ശ്രീനാരായണ ഹാൾ പരിസരത്ത് നൽകിയ സ്വീകരണം നഗരസഭ കൗൺസിലർ രശ്മി ബാബു ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികളുടെ വിതരണം നിർവഹിച്ചു. ജില്ലാ ലീഡ് ബാങ്ക് സീനിയർ മാനേജർ പ്രവീൺ കുമാർ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ നഗരസഭാ പൊതുകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയദേവൻ, നഗരസഭാ കൗൺസിലർമാരായ സി.എസ്. സുമേഷ്, ശാലിനി വെങ്കിടേഷ്, രേഖ സൽപ്രകാശ്, സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് പബ്ലിസിറ്റി ഓഫിസർ അബ്ദു മനാഫ് എന്നിവർ സംസാരിച്ചു.