panimudakke
വിവിധ ആവശ്യങ്ങളുന്നയിച്ച് സർക്കാർ ജീവനക്കാരും അദ്ധ്യാപകരും നടത്തിയ പണിമുടക്കിന്റെ ഭാഗമായി തൃപ്രയാർ മിനി സിവിൽ സ്റ്റേഷനു മുൻപിൽ നടന്ന പ്രതിഷേധ യോഗം ടി.പി. ഹനീഷ്‌കുമാർ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: പണിമുടക്കിയ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പ്രകടനവും പ്രതിഷേധ യോഗവും നടത്തി. യു.ടി.ഇ.എഫ് നാട്ടിക മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണിമുടക്കിയ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും ജീവനക്കാരും പങ്കെടുത്ത സിവിൽ സ്റ്റേഷന് മുമ്പിൽ നടന്ന പൊതുയോഗം എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ടി.പി. ഹനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ വലപ്പാട് ഉപജില്ലാ പ്രസിഡന്റ് കെ.എൽ. മനോഹിത് അദ്ധ്യക്ഷനായി. കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ സോണി സോളമൻ, ജില്ലാ കൗൺസിൽ അംഗം ടി.ജെ. ദേവസി, കെ.പി.എസ്.ടി.എ ജില്ലാ കൗൺസിലർ വി.ജി. സിന്ധു, ഉപജില്ലാ സെക്രട്ടറി ഷബോൺ ജെ.താടിക്കാരൻ, എൻ.ജി.ഒ അസോസിയേഷൻ ബ്രാഞ്ച് പ്രസിഡന്റ് ടി.കെ. സ്വപ്ന, സെക്രട്ടറി പി.എം. വിദ്യാസാഗർ എന്നിവർ പ്രസംഗിച്ചു.
എൻ.ജി. ഒ അസോസിയേഷൻ ബ്രാഞ്ച് വൈസ് പ്രസിഡന്റ് എസ്. ഉഷ,ജോയിന്റ് സെക്രട്ടറിമാരായ പി.എ. അനീഷ്, ടി.ജെ. പ്രിൻസ്, കമ്മിറ്റി അംഗങ്ങളായ പി. പ്രശാന്ത്, ടി.എസ്. സബീന, കെ.പി.എസ്.ടി.എ ഉപജില്ലാ വൈസ് പ്രസിഡന്റ് പി.സി. ഷീബ, ജോ. സെക്രട്ടറി വി.പി. ബിനി, എക്‌സിക്യുട്ടീവ് അംഗങ്ങളായ വി.എസ്. ബിന്ദു, സി.ആർ. രാഖി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.