manappuram

വലപ്പാട് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ വാട്ടർ കിയോസ്‌ക് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം സി.സി. മുകുന്ദൻ എം.എൽ.എ നിർവഹിക്കുന്നു.

വലപ്പാട് : ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ വാട്ടർ കിയോസ്‌ക് സ്ഥാപിച്ചു. മണപ്പുറം ഫൗണ്ടേഷന്റെ സാമുഹിക പ്രതിബന്ധതാ പരിപാടിയിൽ ഉൾപ്പെടുത്തിയാണ് വാട്ടർ കിയോസ്‌ക് സ്ഥാപിച്ചത്. സി.സി. മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ സി.ഇ.ഒ: ജോർജ് ഡി. ദാസ് പദ്ധതി സമർപ്പണം നടത്തി. പ്രിൻസിപ്പാൾ കെ.ടി. അജിത്ത്കുമാർ, ഹെഡ്മിസ്ട്രസ് ടി.ജി. ഷീജ, ഇ.പി. അജയഘോഷ്, പി.കെ. സുഭാഷ് ചന്ദ്രൻ മാസ്റ്റർ, ഷെഫീക്ക് വലപ്പാട്, ഫസീല നൗഷാദ്, പി.കെ. രമ്യ എന്നിവർ സംസാരിച്ചു.