1

തൃശൂർ: ഭിന്നശേഷി മേഖലയിലെ ഏറ്റവും മികച്ച സ്ഥാപനത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ പെരിങ്ങണ്ടൂർ പോപ്പ് പോൾ മേഴ്‌സി ഹോമിന് തൃശൂ‌ർ പൗരാവലി സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ചെയർമാൻ പി. ജെ. ജോർജ്ജ് കുട്ടി അറിയിച്ചു. 27ന് ഉച്ചയ്ക്ക് രണ്ടിന് തൃശൂർ ജോസഫ് മുണ്ടശേരി ഹാളിൽ നടക്കുന്ന ചടങ്ങ് മന്ത്രി കെ. രാധകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. അതിരൂപത മൊത്രോപൊലീത്ത അദ്ധ്യക്ഷനാകും. മാർ ടോണി നീലങ്കാവിൽ, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, മേയർ എം.കെ. വർഗീസ്, അതിരൂപത സഹായ മെത്രാൻ, എം.എൽ.എമാരായ പി. ബാലചന്ദ്രൻ, സേവ്യർ ചിറ്റിലപ്പിള്ളി, കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവർ പങ്കെടുക്കും. കെ. അജിത്കുമാർ, മധു അമ്പലപുരം, ജോർജ് ചിറമ്മൽ, പി.ജെ. തോമസ് മാസ്റ്റർ എന്നിവരും പങ്കെടുത്തു.