തൃശൂർ: ത്രിവേണി അക്കാഡമി ഒഫ് നാട്യ ചെന്നൈയുടെ ആഭിമുഖ്യത്തിൽ ദക്ഷിണമുകുരം' എന്ന പേരിൽ 26, 27, 28 തീയതികളിൽ മായന്നൂർ തട്ടകത്തിൽ വച്ച് നാട്യശാസ്ത്ര ശിൽപ്പശാല സംഘടിപ്പിക്കും. ശിൽപ്പശാല രാമചന്ദ്രപുലവർ 26 ന് രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. സുകുമാരി നരേന്ദ്രമേനോൻ പങ്കെടുക്കും. 28 ന് 5ന് സമാപന സമ്മേളനത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി പങ്കെടുക്കും. കഥകളി, കൂടിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നീ ക്ലാസ്സിക് കലാരൂപങ്ങളിൽ നാട്യശാസ്ത്രത്തിന്റെ സ്വാധീനം വിവരിക്കുന്ന ഡെമോൺസ്‌ട്രേഷൻ ക്ലാസും ഭരതനാട്യം കുച്ചിപ്പുടി രംഗാവതരണങ്ങളും നടക്കും. 9995431033,9444800199.