1

തൃശൂർ: കുട്ടികളുടെ ആധാർ ബയോമെട്രിക് അപ്‌ഡേഷൻ അഞ്ച്, 15 വയസുകളിൽ നടത്തണമെന്ന് ജില്ലാതല ആധാർ മോണിറ്ററിംഗ് സമിതി യോഗം. എ.ഡി.എം: ടി. മുരളി അദ്ധ്യക്ഷനായി. അഞ്ചു വയസുകാർക്ക് ഏഴ് വയസു വരെയും 15 വയസുള്ളവർക്ക് 17 വയസ് വരെയും പുതുക്കൽ സൗജന്യമാണ്. ഇതു കഴിഞ്ഞുള്ളതിന് ഫീസ് നൽകണം. 10 വർഷം മുമ്പ് അനുവദിച്ച ആധാർ കാർഡുകൾ ഓൺലൈനായി പുതുക്കണം. ഇതുവരെ അപ്‌ഡേറ്റ് ചെയ്യാത്തവ തിരിച്ചറിയൽ, മേൽവിലാസ രേഖകൾ എന്നിവ http://myaadhaar.uidai.gov.in എന്ന വെബ് സൈറ്റിൽ സൗജന്യമായി അപ്‌ലോഡ് ചെയ്യാം. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചവർക്കേ ഓൺലൈൻ സംവിധാനം ഉപയോഗിക്കാനാകൂ.